നാട്ടരങ്ങിന്റെ നാളുകൾ  (2 )

ഞാൻ  എം. യ്ക്ക് പഠിക്കുന്ന കാലംയുവകലാ സാഹിതിയുടെ കരമന യൂണിറ്റിന്റെ  പ്രെസിഡന്റാണ്അന്ന്. സെക്രെട്ടറി സക്കീർ ഹുസൈൻ . എന്റെ ജൂനിയറായി യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്നു.
യൂണിറ്റിന്റെ  ഉദ്ഘാടനം കഴിഞ്ഞിട്ടില്ലആയിടയ്ക്ക്  സാഹിതിയുടെ ഒരു യോഗത്തിൽ വച്ച് ശ്രീ  തിക്കുറിശ്ശിയുടെ   രൂപ സാദൃശ്യമുള്ള  ഒരാളെ കണ്ടുമുട്ടി. സംഘടനയുടെ  സംസ്ഥാന വൈസ് പ്രസിഡന്റ് ആണത്രേ. അദ്ദേഹം പറയുന്നു:
Image may contain: 1 person, close-up


 “ ഒരു വരി കവിതയോ കഥയോ എഴുതിയ  ആരെയും  സാഹിത്യകാരനായി അംഗീകരിക്കാൻ ഞാൻ തയ്യാറാണ് !”
കൊള്ളാമല്ലോ കക്ഷി  !
തീർന്നില്ല...,അടുത്ത  വാചകം. ഇങ്ങനെ :
“നിങ്ങൾ എന്നെ വിളിക്കു , എവിടെ വേണമെങ്കിലും വിളിക്കൂ .., ഞാൻ വരാം പ്രസംഗിക്കാനും   കവിത ചൊല്ലാനും ഒക്കെ  ഞാൻ റെഡിനിങ്ങൾ എനിക്ക് ഒരു ചിലവും ചെയ്യണ്ട !”
 അതും കൊള്ളാമല്ലോ !!
 ഇവിടെ, യൂണിറ്റ് ഉദ്ഘാടനത്തിന് ആരെ വിളിക്കും എന്ന് വിഷമിച്ചിരിക്കുമ്പോഴാ  ഇങ്ങനെ ഒരു വിദ്വാനെ ദൈവം മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നത് !. ആരോടും ആലോചിക്കാൻ നിന്നില്ല . കയ്യോടെ ബുക്ക് ചെയ്തു. വരുന്ന ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിവായനശാലാ ഹാളിൽ വച്ച് .
സ്ഥലവും  വിലാസവുമെല്ലാം കൃത്യമായി പറഞ്ഞു കൊടുത്തു. സമയത്തു്   അങ്ങ് എത്തിയാൽ മതി.
അദ്ദേഹം  ഒന്ന് പതറിയത്പോലെ! പറഞ്ഞത് അബദ്ധമായിപ്പോയെന്നു തോന്നിക്കാണണം !!  ഇത്ര പെട്ടെന്ന്  ശിക്ഷ കിട്ടുമെന്ന് കരുതിയിരിക്കില്ല . പോകാൻ നേരത്താണ് അത്   ഓർമ വന്നത്പേര് ചോദിച്ചില്ലല്ലോ ?
 "സാറിന്റെ   പേര് എങ്ങനെ നോട്ടീസിൽ വയ്ക്കണം ?"
 "ഡോക്ടർ . എഴുമംഗലം  കരുണാകരൻ."

മതി. പിന്നെ നിന്നില്ല... മൊബൈലൊന്നും ഇല്ലല്ലോ അന്ന് .
നോക്കാം വരുമോന്ന്.!  എങ്കിലും  ഒരു ധൈര്യത്തിന് ശ്രീ പെരുമ്പുഴ ഗോപാലകൃഷ്ണനെ കൂടെ വിളിച്ചു. അഥവാ, പുള്ളിക്കാരൻ  എത്താതിരുന്നാൽ പരിപാടി പൊളിയരുതല്ലോ !
എന്റെ തീരുമാനം മറ്റു ഭാരവാഹികൾ അംഗീകരിച്ചുതലേന്ന് പത്രങ്ങളിൽ വാർത്തയും കൊടുത്തു. നോട്ടീസിൽ 'ഏഴു' മംഗലം എന്നാണു അച്ചടിച്ചിരുന്നത് . അത് കണ്ടിട്ട് അച്ഛൻ പറഞ്ഞു  എഴുമംഗലം  ആയിരിക്കും . അല്ലാതെ , എഴു  മംഗലവും  എട്ടു മംഗലവും ഒന്നും ആവില്ല !
ഏഴായാലും  പത്തായാലും ആള് ഒന്ന് വന്നുകിട്ടിയാൽ മതി !

നാളെയാണ്  പ്രോഗ്രാം.
എനിക്ക് അൽപ്പം  ടെൻഷൻ  ഇല്ലാതില്ല  .
ഞാനാണല്ലോ  സൂത്രധാരൻ.

ഒടുവിൽ 'സൂത്രം ' പൊളിയുമോ ?

Comments