നാട്ടരങ്ങിന്റെ നാളുകൾ -1
വര്ഷം
1985 . ശ്രീ . പെരുമ്പടവം ശ്രീധരനാണ് ചിത്രത്തിൽ.
വീ. ജെ.ടീ
.ഹാളാണ് വേദി. സംഘടിപ്പിച്ചത് നാട്ടരങ്ങു്.
അന്ന് ഞാൻ നാട്ടരങ്
ഫോൾക്ലോർ സെന്ററിന്റെ
സംസ്ഥാന ജനറൽ സെക്രെട്ടറി. തിരുവനന്തപുരം
നഗരത്തിൽ സാംസ്കാരിക സംഘടനകൾ വിരളമായിരുന്ന കാലം . നാട്ടരങ്ങിനെ കൂടാതെ
അന്നിവിടെ നിറഞ്ഞു
നിൽക്കുന്നത് ചർച്ചാവേദിയാണ്. ശ്രി ഇ എഎം
. ബാബു ഒറ്റയ്ക്ക്, ഒരു വിസ്മയം
പോലെ, അഥവാ ഏതോ ഒരു നിയോഗം
പോലെ തന്റെ ജീവിതാവസാനം
വരെ വൃതശുദ്ധിയോടെ നടത്തിവന്നിരുന്ന ചർച്ചാ
വേദി. പക്ഷെ അവിടെ മുന്തിയ
എഴുത്തുകാർക്കേ പ്രവേശനം ഉള്ളൂ. സർവാദരണീയനായിരുന്ന പ്രൊഫസർ
എൻ. കൃഷ്ണ പിള്ള
സാറാണ് അധ്യക്ഷൻ, സ്ഥിരം അധ്യക്ഷനാണ്. പിന്നെ,
സ്വാഗതവും ഇല്ല നന്ദിയും
ഇല്ല !!. വിനയചന്ദ്രൻ ഉൾപ്പെടെയുള്ളവർ പുറത്താ . എല്ലാം അതികായന്മാർ മാത്രം.
അക്കാലത്താണ് ഒരു അനുഗ്രഹം
പോലെ അല്ലെങ്കിൽ അവതാരം
പോലെ ശ്രീ . എഴുമംഗലം
കരുണാകരൻ കോഴിക്കോട്
നിന്നും ഈ
നഗരത്തിലേക്ക് വരുന്നത്. ഇവിടെ, സാഹിത്യത്തിലെ
പുറം തിണ്ണയിൽ നിൽക്കുന്നവർക്കും
സീറ്റു വേണമെന്ന് അദ്ദേഹം നിശ്ചയിച്ചു.
എഴുതി തുടങ്ങുന്നവർക്കും അവസരങ്ങൾ
വേണം . ഒപ്പം അന്നത്തെ
സമുന്നതരായ എഴുത്തുകാരെയും പത്തുമുറക്കാർക്കൊപ്പം വേദിയിൽ കൊണ്ടുവന്നു.. അത് എഴുത്തിന്റെ
ലോകത്തെ രണ്ടാം നിരക്കാർക്ക് ആവേശമായി
മാറി. അതിനായി
രൂപീകരിച്ചതാണ് നാട്ടരങ്ങു്. ഫോൾക്ലോർ സെന്ററും തീയേറ്ററും.
അന്ന് നാട്ടരങ്ങു് ഔദാര്യപൂർവ്വം
അണിനിരത്തിയ പുതുമുഖങ്ങളിൽ
പലരുമാണ് ഇന്നത്തെ പല പ്രമുഖരും.
അതിൽ ഇപ്പോൾ ചാരിതാർഥ്യവും സന്തോഷവും
തോന്നുന്നു. തുടർന്നുള്ള
ലക്കങ്ങളിൽ വിശദമായി
എഴുതാം .
( തുടരും...)
Comments