Posts

Showing posts from September, 2017
Image
നാട്ടരങ്ങിന്റെ നാളുകൾ   (2 ) ഞാൻ   എം . എ യ്ക്ക് പഠിക്കുന്ന കാലം .  യുവകലാ സാഹിതിയുടെ കരമന യൂണിറ്റിന്റെ   പ്രെസിഡന്റാണ് ‌ അന്ന് . സെക്രെട്ടറി സക്കീർ ഹുസൈൻ . എന്റെ ജൂനിയറായി യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്നു . യൂണിറ്റിന്റെ   ഉദ്ഘാടനം കഴിഞ്ഞിട്ടില്ല .  ആയിടയ്ക്ക്   സാഹിതിയുടെ ഒരു യോഗത്തിൽ വച്ച് ശ്രീ   തിക്കുറിശ്ശിയുടെ    രൂപ സാദൃശ്യമുള്ള   ഒരാളെ കണ്ടുമുട്ടി . സംഘടനയുടെ   സംസ്ഥാന വൈസ് പ്രസിഡന്റ് ആണത്രേ . അദ്ദേഹം പറയുന്നു :  “ ഒരു വരി കവിതയോ കഥയോ എഴുതിയ   ആരെയും   സാഹിത്യകാരനായി അംഗീകരിക്കാൻ ഞാൻ തയ്യാറാണ് !” കൊള്ളാമല്ലോ കക്ഷി   ! തീർന്നില്ല...,അടുത്ത  വാചകം. ഇങ്ങനെ : “നിങ്ങൾ എന്നെ വിളിക്കു , എവിടെ വേണമെങ്കിലും വിളിക്കൂ .., ഞാൻ വരാം പ്രസംഗിക്കാനും    കവിത ചൊല്ലാനും ഒക്കെ   ഞാൻ റെഡി .  നിങ്ങൾ എനിക്ക് ഒരു ചിലവും ചെയ്യണ്ട !”   അതും കൊള്ളാമല്ലോ !!   ഇവിടെ, യൂണിറ്റ് ഉദ്ഘാടനത്തിന് ആരെ വിളിക്കും എന്ന് വിഷമിച്ചിരിക്കുമ്പോഴാ   ഇങ്ങനെ ഒരു വിദ്വാനെ ദൈവം മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നത് !. ആരോടും ആ

നാട്ടരങ്ങിന്റെ നാളുകൾ -1

Image
വര്ഷം 1985 . ശ്രീ . പെരുമ്പടവം ശ്രീധരനാണ് ചിത്രത്തിൽ . വീ . ജെ . ടീ . ഹാളാണ് വേദി . സംഘടിപ്പിച്ചത് നാട്ടരങ്ങു് . അന്ന് ഞാൻ നാട്ടരങ് ഫോൾക് ‌ ലോർ സെന്ററിന്റെ സംസ്ഥാന ജനറൽ സെക്രെട്ടറി . തിരുവനന്തപുരം നഗരത്തിൽ സാംസ്കാരിക സംഘടനകൾ   വിരളമായിരുന്ന കാലം .  നാട്ടരങ്ങിനെ   കൂടാതെ അന്നിവിടെ   നിറഞ്ഞു നിൽക്കുന്നത് ‌ ചർച്ചാവേദിയാണ് . ശ്രി ഇ എഎം . ബാബു ഒറ്റയ്ക്ക് , ഒരു വിസ്മയം പോലെ , അഥവാ ഏതോ    ഒരു നിയോഗം പോലെ തന്റെ ജീവിതാവസാനം വരെ വൃതശുദ്ധിയോടെ നടത്തിവന്നിരുന്ന   ചർച്ചാ വേദി . പക്ഷെ അവിടെ മുന്തിയ എഴുത്തുകാർക്കേ പ്രവേശനം ഉള്ളൂ . സർവാദരണീയനായിരുന്ന   പ്രൊഫസർ എൻ . കൃഷ്ണ പിള്ള സാറാണ് അധ്യക്ഷൻ , സ്ഥിരം   അധ്യക്ഷനാണ് .  പിന്നെ , സ്വാഗതവും ഇല്ല   നന്ദിയും ഇല്ല !!. വിനയചന്ദ്രൻ ഉൾപ്പെടെയുള്ളവർ പുറത്താ . എല്ലാം അതികായന്മാർ     മാത്രം .    അക്കാലത്താണ് ഒരു അനുഗ്രഹം പോലെ അല്ലെങ്കിൽ അവതാരം പോലെ ശ്രീ . എഴുമംഗലം കരുണാകരൻ    കോഴിക്കോട് നിന്നും   ഈ നഗരത്തിലേക്ക് വരുന്നത് . ഇവിടെ , സാഹിത്യത്തിലെ പുറം തിണ്ണയിൽ നിൽക്കുന്നവർക്കും സീ