A POEM (KAVIKAL)


കവികള്‍
 
"കവികള്‍
വാടകസ്വര്‍ഗ്ഗം തേടി
യലഞ്ഞു നടക്കാത്തോര്‍
കവികള്‍
വന്ജനയുള്ളിലോതുക്കി
പുഞ്ചിരി പെയ്യാത്തോര്‍"
കവികള്‍,
മാനവഹൃത്തിനു
ഗൂഡ  സ്പന്ധനമരിയുന്നോര്‍
കവികള്‍
നഗ്ന  മുഖങ്ങള്‍  ചോരയില്‍
മുക്കി വരയ്ക്കുന്നോര്‍ .
കവികള്‍
വിപത്തിന്‍ മാളം നോക്കി
കൈവിരല്‍ ചൂണ്ടുന്നോര്‍
കവികള്‍,
മിഥ്യയൊരുക്കുമ് ഗോപുര-
മഴിച്ചു പണിയുന്നോര്‍.
കവികള്‍,
ഹൃദയക്കാവുകളില്‍
നിറദ്വീപമോരുക്കുന്നോര്‍
കവികള്‍,
വാടകസ്വര്‍ഗ്ഗം തേടി-
യലഞ്ഞു നടക്കാത്തോര്‍
കവികള്‍,
വന്ജനയുള്ളിലോതുക്കി
പുഞ്ചിരി പെയ്യാത്തോര്‍"
കവികള്‍,
പീഡനമേറ്റ യുഗത്തിന്‍
രഥം നയിക്കുന്നോര്‍
കവികള്‍,
ഭാവിഫലം ദര്‍ശിക്കും
മഹര്‍ഷിവര്യന്മാര്‍
കവികള്‍,
നമ്മുടെ പ്രവാചകന്മാ
രറിവിന്‍ താരങ്ങള്‍

1979 June 19

Comments