USHNASHAILANGALIL(A POEM)

ഉഷ്ണശൈലങ്ങളില്‍

"നാമറിയാതകന്ന

തീരങ്ങളില്‍

കൂട്ടിനുന്ടായിരു-

ന്നെനിക്കൂഷ്‌മള-

ച്ചിന്തുകള്‍ പൂത്ത

നക്ഷത്ര രാവുകള്‍!"‍



പ്രാണസൌന്ദര്യ-

നാളമേ, നീയിനി

പ്രേമനൊമ്പര-

ക്കാവുകള്‍ താണ്ടുക.

പൂര്‍വ്വജന്മ -

വൃത്തങ്ങള്‍ ഭേദിച്ചു നീ

കാമവിഭ്രമ-

ത്തോടുകള്‍ നീന്തുക -

മോഹമേഘ-

ക്കതിര്‍ക്കാറ്റുവീശിയും

ജൈവശോണ

പ്രതീക്ഷകള്‍ കൂടിയും

ജീവിതത്തിന്‍

നിഴല്‍ ക്കാട്ടിലൂടെ നീ

വീണ്ടുമെത്തുകെന്‍

ജന്മസാനുക്കളില്‍



പത്തിപത്തും

നിവര്‍ത്തും പുരങ്ങളില്‍

നിദ്രതെന്നുന്ന

പാപയാമങ്ങളില്‍

സ്വാര്‍ത്ഥവാഹക

സംഘശബ്ധങ്ങളില്‍

സാന്ത്വനത്തിന്‍

പൊരുള്‍ തെരഞ്ഞെത്തിനാം

സന്നിപാത

ജ്വരം കൊണ്ട നാളിലും

നാമറിയാ-

തകന്നതീരങ്ങളില്‍

കൂട്ടിനുണ്ടാ-

യിരുന്നെനിക്കൂഷ്‌മള -

ചിന്തുകള്‍ പൂത്ത

നക്ഷത്ര രാവുകള്‍ !



നീയോരുന്മാദ

സായന്തനത്തിലെന്‍

സ്വപ്നമേട

ദര്‍ശിക്കുവാന്‍ വന്നതും

സ്നേഹവാതുക്കല്‍

മുട്ടിക്കരഞ്ഞതും

ആര്‍ദ്രമന്ത്രങ്ങ-

ളുള്ളിലിറ്റിച്ചതും

ആത്മവേദം

നിരീക്ഷിച്ചറിഞതും

ഗൂഡസുസ്മിതാര്‍ത്തങ്ങള്‍

പകര്‍ന്നതും

പിന്നെയെന്‍ മൌന -

മെയ്തു ഭ്ഞ്ജി്ച്ചതും

ഒാര്‍മയില്‍ പെയ്തു-

പെയ്തിറ ങ്ങുന്നുവോ ?

തെറ്റുകള്‍ കത്തി

നില്‍ക്കും പ്രലോഭനം

തീയുണര്ത്തും

വികാര ഭിക്ഷാടനം .

മൂകരാകെന്ധ്രിയങ്ങള്‍

മന്ത്രിക്കുമാ -

സ്നേഹ സാന്ദ്രമാ

മാത്മവിജ്ഞാപനം



കാന്തചൈതന്യ

ദീപ്തമാം, നിന്മിഴി-

ക്കോണിലിന്നു

വിഷാദബിന്ദുക്കലോ !

നിന്‍ വഴിയില്‍

മുരുക്കു പാലങ്ങളും

കണ്ണുനീര്‍ -

ത്തടാകങ്ങളും മാത്രമോ!

ഗ്രാമകാന്തികള്‍

ചിന്തുമീ വേളയില്‍

സാലഭന്ജിക

പോലെ നീ നില്‍ക്കുക

വേഗമീ ശീത-

രാവിന്‍ തടങ്ങളില്‍

താപസംഗീതമായ്‌

സഞ്ചരിക്കുക

കാലസൂചിത-

ന്നഗ്രവേഗങ്ങളില്‍

നിര്ഭയാവേശ -

താളവിഭ്രാന്തിയില്‍

സ്വാദലാസ്യ -

പ്പകര്‍ച്ചയില്‍, ബന്ധുരെ

ധന്യമാക്കാന്‍

ശ്രമിക്കുകീ സംഗമം.

ഈ നിശാബന്ധ -

സൌഖ്യങ്ങലോമാലെ

ഒാര്‍ത്തു വയ്ക്കാ-

തിരിക്കലാണുത്തമം

വേദനിപ്പിക്കു

മുഗ്രാസത്യങ്ങളാ-

ലേറെ സങ്കീര്‍ണ്ണ

സന്കുലം ജീവിതം !
ബോധശാഖിയി

ലേതോ മഹാമരു-

ത്താര്‍ത്ത്തലയ്ക്കൂ

ന്നിരുട്ടുന്നു കാഴ്ചകള്‍

എന്‍ വനാന്ത

ഖേദങ്ങളും തേങ്ങലും

നെന്ജിടിപ്പി-

ലലിന്ജിറങ്ങുന്നുവോ ?

എന്‍ വ്യഥത-

ന്നുദയരാഗക്കിളി

തൂവലെല്ലാം

കുടഞെറിയുന്നുവോ ?

വിധിദിനത്തി-

ന്നമാവാസിയായി നാം

നില്പതുഗ്രമാ

മുഷ്ണശൈലങ്ങളില്‍ !




1990 January 15

Comments